തനി നാട്ടിന്‍പുറത്തുകാരിയായി സംവൃത; ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ ക്യാരക്ടര്‍ പോസറ്റര്‍ കാണാം

രു വടക്കന്‍ സെല്‍ഫിയുടെ സംവിധായകന്‍ ജി. പ്രജിത്ത് ബിജു മേനോനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ . ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ സംവൃത സുനിലിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ സംവൃത തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. തനി നാട്ടിന്‍പുറത്തുകാരിയായ ബിജു മേനോന്റെ ഭാര്യ ഗീത എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സംവൃത അവതരിപ്പിക്കുന്നത്.

ദേശീയ അവാര്‍ഡ് ജേതാവ് സജീവ് പാഴൂരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ശ്രുതി ജയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു വടക്കന്‍ സെല്‍ഫിക്ക് വേണ്ടി സംഗീതമൊരുക്കിയ ഷാന്‍ റഹ്മാന്‍ തന്നെയാണ് ഇത്തവണയും പ്രജിത്ത് ചിത്രത്തിന് വേണ്ടി പാട്ടുകള്‍ ഒരുക്കുന്നത്. ഉര്‍വ്വശി പിക്ചേഴ്സിന്റെ ബാനറില്‍ അനീഷ് എം. തോമസും ഗ്രീന്‍ ടിവി എന്റര്‍ടെയ്നേഴ്സിന്റെ ബാനറില്‍ രമ ദേവിയും സന്ദീപ് സേനനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. ഫെബ്രുവരി ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

Top