ഔദ്യോഗിക വസതിയും കാറും കൂടി എടുത്തോളൂ ! സുരക്ഷ കുറച്ചതില്‍ സര്‍ക്കാരിനോട് സതീശന്‍

തിരുവനന്തപുരം: പൊലീസ് സുരക്ഷ കുറച്ചതിനെ കുറിച്ച് അറിഞ്ഞത് പത്രത്തിലൂടെയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സുരക്ഷയില്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവ് ചീഫ് വിപ്പിന്റെയും താഴെയായി, തന്നെ ഇടിച്ച് താഴ്ത്താനാണ് ശ്രമമെങ്കില്‍ നടക്കട്ടെ, എങ്കിലും തനിക്ക് പരാതിയില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.

ഔദ്യോഗിക വസതിയും കാറും ചോദിച്ചാല്‍ മടക്കി നല്‍കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. മണിചെയിന്‍ തട്ടിപ്പില്‍ പങ്കുണ്ടെന്ന നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിന്റെ ആരോപണം മുഖ്യമന്ത്രി പിണറായി വിജയന് അന്വേഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു നല്‍കിയിരുന്ന സെഡ് കാറ്റഗറി സുരക്ഷയായിരുന്നു ഇതുവരെ സതീശനും. എന്നാല്‍, സുരക്ഷാ അവലോകന സമിതിയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവിന്റെ സുരക്ഷ സെഡ് കാറ്റഗറിക്കു പകരം വൈ പ്ലസ് കാറ്റഗറിയാക്കി ആഭ്യന്തര വകുപ്പ് ഉത്തരവിട്ടിരുന്നു.

Top