ഷൂട്ടിംഗ് പൂര്‍ത്തിയായില്ല ; മമ്മൂട്ടി ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവി സ്വന്തമാക്കി

abrahaminte-santhathikal

വാഗതനായ ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ ഷൂട്ടിംഗ് പൂര്‍ത്തിയാകും മുമ്പേ സാറ്റലൈറ്റ് അവകാശം സൂര്യ ടിവി സ്വന്തമാക്കി.

റിലീസ് ചെയ്യാനിരിക്കുന്ന മമ്മൂട്ടി ചിത്രം അങ്കിളിന്റെ സാറ്റലൈറ്റ് അവകാശവും വന്‍തുകയ്ക്ക് വിറ്റുപോയിരുന്നു. എന്നാല്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ സാറ്റലൈറ്റ് വിറ്റുപോകുന്നത് മലയാളത്തില്‍ അപൂര്‍വമാണ്.

ഗുഡ് വില്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്. ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് സൂചന.

Top