ശശികുമാര്‍ ചിത്രം അസുരവധത്തിന്റെ റിലീസിങ് തീയ്യതി പ്രഖ്യാപിച്ചു

asuravadham

ചെന്നൈ :സംവിധായകനും നടനുമായ ശശികുമാര്‍ നായകനാവുന്ന ആക്ഷന്‍ തമിഴ്‌ ചിത്രം അസുരവധത്തിന്റെ റിലീസിങ് തീയ്യതി പ്രഖ്യാപിച്ചു. റിപ്പോര്‍ട്ടനുസരിച്ച് ജൂണ്‍ 29 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. കോളിവുഡ് സമരം കാരണം റിലീസിങ് നീട്ടി വച്ച ചിത്രം വളരെ വൈകിയാണ് ഇപ്പോള്‍ റിലീസിങ്ങിനൊരുങ്ങുന്നത്.

നവാഗത സംവിധായകനായ മരുതുപാണ്ഡ്യന്‍ സംവിധാനം ചെയ്യുന്ന അസുരവധം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ആണ് നിര്‍മിക്കുന്നത്. സംഗീതം ഗോവിന്ദ് മേനോന്‍.

അഥര്‍വയുടെ കോമഡി ചിത്രമായ ‘സെമ്മാ ബോധ ആഗതെ’ എന്ന ചിത്രത്തിനൊപ്പമാവും അസുരവധവും ഇറങ്ങുക.Related posts

Back to top