ശശികുമാര്‍ നായകനായി എത്തുന്ന നാടോടികള്‍ 2; പുതിയ പോസ്റ്റര്‍ പുറത്ത്

മുദ്രഖനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ശശികുമാര്‍ ചിത്രമാണ് നാടോടികള്‍ 2. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

സൂപ്പര്‍ ഹിറ്റ് ചിത്രമായ നാടോടികള്‍ ഇറങ്ങി പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അതെ പേരില്‍ രണ്ടാമത് ഒരു ചിത്രം ഇറങ്ങുന്നത്. ചിത്രത്തില്‍ അഞ്ജലിയാണ് നായികയായി എത്തുന്നത്. അതുല്യ, ഭരണി, ഭാസ്‌കര്‍, വിക്രം ആനന്ദ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ജസ്റ്റിന്‍ പ്രഭാകര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. മദ്രാസ് എന്റര്‍പ്രൈസസിന്റെ ബാനറില്‍ എസ് നന്ദഗോപാല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ജനുവരി 31ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Top