സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ അപലപനീയം ; പ്രതികരണവുമായി ശശികുമാര്‍

sasi kumar

ട്രെയിന്‍ യാത്രക്കിടയില്‍ നടി സനുഷയെ ശല്യം ചെയ്യാന്‍ ഒരാള്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ എം. ശശികുമാര്‍ രംഗത്ത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിരിക്കുകയാണ് താരം.

‘സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ അപലപനീയമാണ്. അതു പോലെ തന്നെ മനുഷ്യത്വരഹിതമാണ് ഇത്തരം സംഭവങ്ങള്‍ കണ്‍മുന്‍പില്‍ കാണുമ്പോള്‍ സഹായിക്കാതെ നോക്കി നില്‍ക്കുന്നത്. സ്ത്രീകളുടെ സ്വാതന്ത്യം സംരക്ഷിക്കപ്പെടണം’ ശശികുമാര്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സനുഷയെ ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്ന് സനുഷ അറിയിച്ചിരുന്നു. ഒടുവില്‍ ട്രെയിനില്‍ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനുമാണ് നടിയുടെ സഹായത്തിനായി എത്തിയത്.

Top