എസ് എസ് രാജമൗലിയുടെ അടുത്ത ചിത്രത്തില്‍ ശശികുമാര്‍ ഇല്ല

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലിക്കൊപ്പമുള്ള ഫോട്ടോ നടനും സംവിധായകനുമായ ശശികുമാര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനുശേഷം, ശശികുമാര്‍ രാജമൗലിയുടെ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ താന്‍ രാജമൗലിയുടെ പുതിയ പ്രൊജക്ടിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശശികുമാര്‍.

ശശികുമാര്‍ തന്റെ അടുത്ത സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഹൈദരാബാദിലാണ് ഉള്ളത്. അദ്ദേഹം രൗജമൗലിയുമായി സിനിമയെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. വിജയ്‌യെ നായകനാക്കി പുതിയ സിനിമയെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ശശികുമാര്‍ രാജമൗലിയോട് പറഞ്ഞു.

ഗൗതം മേനോന്റെ എന്നൈ നോക്കി പായും തോട്ടായില്‍ ശശികുമാര്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സമുദ്രക്കനി സംവിധാനം ചെയ്യുന്ന നാടോടികള്‍ 2 ആണ് ശശികുമാറിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അസുരവധമായിരുന്നു ശശികുമാറിന്റെ അവസാന ചിത്രം.

Top