രജനീകാന്തിന്റെ പേട്ടയില്‍ ശശികുമാറും പ്രധാന വേഷത്തിലെത്തുന്നു

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും കാര്‍ത്തിക് സുബ്ബരാജും ഒന്നിക്കുന്ന ചിത്രമാണ് പേട്ട. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ നടനും സംവിധായകനുമായ ശശികുമാറും എത്തുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒരു ക്രൂരവേഷത്തിലായിരിക്കും ശശികുമാര്‍ എത്തുകയെന്നും വാര്‍ത്തകളുണ്ട്.

സ്‌റ്റൈലിഷ് ലുക്കിലാണ് രജനീകാന്ത് പ്രത്യക്ഷപ്പെടുന്നത്. അനിരുദ്ധ് രവിചന്ദറാണ് പശ്ചാത്തല സംഗീതം നല്‍കുന്നത്. വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ, സിമ്രാന്‍, തൃഷ, മേഘ ആകാശ്, ഗുരു സോമസുന്ദരം, മുനിഷ്‌കന്ത് രാംദോസ്, സനന്ദ് റെഡ്ഡി, ദീപക് പരമേശ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത്. സണ്‍ പിക്‌ചേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തും.

Top