ഭാഗ്യരാജിന്റെ ബ്ലോക്ക്‌ബസ്റ്റർ ചിത്രം മുന്താനൈ മുടിച്ചിന്റെ റീമേക്കിൽ ശശികുമാറും ഐശ്വര്യ രാജേഷും

തെന്നിന്ത്യൻ പ്രിയതാരം ഭാഗ്യരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത്, അദ്ദേഹം തന്നെ നായകനായി എത്തി 1983-ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് മുന്താനൈ മുടിച്ച്. ഇന്ന് മുപ്പത്തിയെഴു വർഷങ്ങൾക്കിപ്പുറം ചിത്രത്തിന് റീമേക്ക് ഒരുങ്ങുകയാണ്.അന്ന് ഭാഗ്യരാജും, ഉർവശിയും ചെയ്ത് ഹിറ്റ്‌ ആക്കിയ കഥാപാത്രങ്ങൾക്ക് ഇന്ന് ജീവൻ കൊടുക്കുന്നത് ശശികുമാറും ഐശ്വര്യ രാജേഷുമാണ്.

റീമേക്കിന്‌ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ഭാഗ്യരാജ് തന്നെയാണ് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അദ്ദേഹം തന്നെയാണോ ചിത്രം വീണ്ടും സംവിധാനം ചെയ്യുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

1983 ജൂലൈ 22ന് റിലീസ് ചെയ്ത ചിത്രം മികച്ച ജനപ്രീതി നേടുന്നതിനൊപ്പം ആ വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ ചിത്രം എന്ന പേരുകൂടി സ്വന്തമാക്കിയിരുന്നു. തമിഴിലെ എക്കാലത്തെയും മികച്ച കുടുബചിത്രങ്ങളുടെ ശ്രേണിയില്‍
ഉള്‍പ്പെടുത്താനാകുന്ന ചിത്രം കൂടിയാണ് മുന്താനൈ മുടിച്ച്.

മൂന്ന് പതിറ്റാണ്ടിനിപ്പുറം ചിത്രം റീമേക്ക് ചെയുമ്പോൾ തമിഴിലെ മികച്ച അഭിനേതാക്കളെ തന്നെയാണ് പ്രധാന കഥാപാത്രങ്ങളാകാൻ തിരഞ്ഞെടുതിരിക്കുന്നത്. ചിത്രം വീണ്ടും ഒരു ബ്ലോക്ക്‌ബസ്റ്റർ സൃഷ്ടിക്കുമോ എന്ന് കാത്തിരുന്നു കാണാം.

Top