ശശികലയുടെ 2000 കോടിയുടെ ആസ്തികള്‍ മരവിപ്പിച്ച് ആദായനികുതി വകുപ്പ്

ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ 2000 കോടി രൂപയുടെ ആസ്തികള്‍ മരവിപ്പിച്ച് ആദായനികുതി വകുപ്പ്. ബിനാമി നിരോധന നിയമപ്രകാരമാണ് നടപടി. രണ്ടിടങ്ങളിലായി സ്ഥിതി ചെയ്യുന്ന 300 കോടി രൂപ മൂല്യം വരുന്ന ഭൂസ്വത്തുക്കളും മരവിപ്പിച്ച ആസ്തികളില്‍ ഉള്‍പ്പെടുന്നുണ്ട്.

സിരുതാവൂര്‍, കോടനാട് എന്നിവിടങ്ങളിലാണ് ഈ വസ്തുവകകള്‍ സ്ഥിതി ചെയ്യുന്നത്. ശശികല, ഇവരുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരുടെ പേരിലാണ് ഈ ഭൂസ്വത്തുക്കളുള്ളത്. ആദായ നികുതി വകുപ്പിന്റെ ബിനാമി പ്രൊഹിബിഷന്‍ വിഭാഗം ഈ വസ്തുവകകളുടെ പുറത്ത് നോട്ടീസ് പതിപ്പിച്ചു.

Top