സ്വകാര്യത മാനിച്ച് ജയില്‍ മോചിത വിവരങ്ങള്‍ പരസ്യമാക്കരുത്: ശശികല

യില്‍ മോചിത വിവരങ്ങള്‍ പങ്കുവെയ്ക്കരുതെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴികൂടിയായിരുന്ന ശശികല അധികൃതര്‍ക്ക് കത്തു നല്‍കി. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും പകപോക്കലിനും ഒരു വിഭാഗം തന്‌റെ മോചനം സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെടാമെന്നും ഇതു തന്‌റെ ജയില്‍ മോചനം സങ്കീര്‍ണ്ണമാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ശശികല പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ക്ക് കത്തു നല്‍കിയത്.

ആരും താന്‍ മോചിതയാകുന്നതിന്‌റെ തിയ്യതിയോ സമയമോ അറിയാന്‍ പാടില്ലെന്നും വിവരാവകാശ നിയമപ്രകാരം ജയില്‍ശിക്ഷ അനുഭവിക്കുന്നവരുടെ വിവരങ്ങള്‍ ആവശ്യപ്പെടാന്‍ സാധിക്കില്ലെന്നും കാണിച്ച് അഭിഭാഷകന്‍ മുഖേനയാണ് കത്ത് നല്‍കിയത്.

അനധികൃത സ്വത്ത് സമ്പാദനകേസില്‍ നാല് വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന ശശികല 2021 ജനുവരി 27 ന് ശിക്ഷാകാലാവധി പൂര്‍ത്തിയാക്കും. കോടതി വിധിച്ച 10 കോടി രൂപ കെട്ടിവെച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. ശശികലയുടെ മോചനം വേഗത്തിലാക്കാന്‍ ടി.ടി.വി ദിനകരന്‍ ഡല്‍ഹിയില്‍ മുതിര്‍ന്ന അഭിഭാഷകരെ കണ്ടിരുന്നു. ശശികല വിഭാഗം അമ്മ മക്കള്‍ മുന്നേറ്റ കഴഗം പാര്‍ട്ടി നിലവില്‍ നയിക്കുന്നത് ടി.ടി.വി ദിനകരനാണ്.

ശശികല പുറത്തിറങ്ങിയാല്‍ ബിജെപിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ശശികലയുടെ നേതൃത്വത്തിലുള്ള വിഭാഗം എ.ഐ.എ.ഡി.എം.കെയുമായി ലയിക്കാനുള്ള ചര്‍ച്ചകളും ആരംഭിച്ചിരുന്നു.

Top