Sasikala says DMK is behind CM’s revolt

ചെന്നൈ: പനീര്‍ശെല്‍വം തനിക്കെതിരായി നടത്തുന്ന നീക്കത്തിനു പിന്നില്‍ പ്രതിപക്ഷമായ ഡിഎംകെയുടെ പിന്തുണയോടെയെന്ന് എഐഎഡിഎംകെ ജനറല്‍സെക്രട്ടറി വി. കെ ശശികല.

പാര്‍ട്ടി എംഎല്‍എമാരെല്ലാം തന്റെ കൂടെയാണെന്നും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എത്തുന്നതിന് ഒരു തടസ്സവുമില്ലെന്നും ശശികല. വ്യക്തമാക്കി.

എഐഎഡിഎംകെ എംഎല്‍എമാര്‍ എല്ലാവരും ഒരു കൂടുംബമാണ്, തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്നും ശശികല പറഞ്ഞു.

പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട പനീര്‍ശെല്‍വത്തെ പ്രാഥമികാംഗത്വത്തില്‍നിന്നും നീക്കംചെയ്യുമെന്നും അവര്‍ പറഞ്ഞു.

പനീര്‍ ശെല്‍വത്തിനു പിന്നില്‍ ഡിഎംകെയാണ്. നിയമസഭയില്‍ പനീര്‍ശെല്‍വവും പ്രതിപക്ഷ നേതാവ് സ്റ്റാലിനും തമ്മില്‍ പരസ്പരം നോക്കി ചിരിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ശശികല പറഞ്ഞു. സമ്മര്‍ദ്ദം ചെലുത്തിയാണ് രാജി നല്‍കിയതെന്ന പനീര്‍ ശെല്‍വത്തിന്റെ വെളിപ്പെടുത്തല്‍ അവര്‍ തള്ളിക്കളഞ്ഞു.

ജയലളിത അസുഖബാധിതയായി കിടന്ന 75 ദിവസവും താന്‍ ആശുപത്രിയില്‍ ചെന്നെങ്കിലും അവരെ കാണാന്‍ തന്നെ അനുവദിച്ചിരുന്നില്ലെന്നും പനീര്‍ശെല്‍വം ആരോപിച്ചിരുന്നു.

പ്രതിപക്ഷ നേതാവിനെ നോക്കുന്നതും ചിരിക്കുന്നതും ക്രിമിനല്‍ കുറ്റമല്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു.

Top