sasikala recalled two aiadmk members

ചെന്നൈ: ജയലളിത പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ രണ്ടുപേരെ ശശികല തിരിച്ചെടുത്തു. ടി.പി.വി ദിനകരനെയും ഡോ.വെങ്കിടേഷിനെയുമാണ് തിരിച്ചെടുത്തത്.

തിരിച്ചെടുത്തയുടനെ ദിനകരന് എഐഎഡിഎംകെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി പദവി നല്‍കി. ശശികലയുടെ മന്നാര്‍ഗുഡി സംഘത്തിലെ പ്രധാനിയാണ് ദിനകരന്‍.

അതിനിടെ വിശ്വാസവോട്ടിനെ നേരിടാനൊരുങ്ങാനായി ഡിഎംകെ എംഎല്‍എമാര്‍ക്ക് ഉടന്‍ ചെന്നൈയില്‍ എത്താന്‍ നിര്‍ദ്ദേശം നല്‍കി. ഡിഎംകെ ചീഫ് വിപ്പ് ചക്രപാണിയാണ് നിര്‍ദ്ദേശം നല്‍കിയത്. 89 എംഎല്‍എമാരാണ് ഡിഎംകെയ്ക്ക് നിയമസഭയിലുള്ളത്.

Top