sasikala preessmeet; not alloewd frude work in party

ചെന്നൈ: പാര്‍ട്ടിയുടെ കെട്ടുറപ്പ് തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല.

ചെന്നൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പനീര്‍ശെല്‍വത്തെ നിര്‍ബന്ധിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവെപ്പിച്ചിട്ടില്ല. അമ്മ മരിച്ചപ്പോള്‍ തന്നോട് മുഖ്യമന്ത്രിയാകാന്‍ പനീര്‍ശെല്‍വം ഉള്‍പ്പടെ എല്ലാവരും ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ അതിനുള്ള മാനസിക അവസ്ഥയിലല്ലായിരുന്നു താനെന്നും ശശികല പറഞ്ഞു.

അതിനാലാണ് താന്‍ പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.

33 വര്‍ഷം അമ്മയുടെ നിഴലായി പ്രവര്‍ത്തിച്ചു. അമ്മകാണിച്ച വഴിയെ പാര്‍ട്ടിയെ നയിക്കും. പാര്‍ട്ടിയുടെ കെട്ടുറപ്പ് തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ രണ്ടു ദിവസമായി പനീര്‍ശെല്‍വം ആരുമായാണ് സംസാരിച്ചതെന്ന് വ്യക്തമാക്കണം. ഇത്രയും കാലം പനീര്‍ശെല്‍വം എന്തുക്കൊണ്ട് മിണ്ടിയില്ലെന്നും ശശികല ചോദിച്ചു.

ഞാന്‍ കരുത്തുള്ള ഒരു എഐഎഡിഎംകെ പ്രവര്‍ത്തകയാണ്. നാളെ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം. പാര്‍ട്ടിയെ ഒറ്റിക്കൊടുക്കുന്നവര്‍ക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും. പാര്‍ട്ടിക്ക് നേരെയുള്ള അക്രമങ്ങള്‍ തടയുക എന്നത് ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണ്. അത് നിറവേറ്റുക തന്നെ ചെയ്യുമെന്നും അവര്‍ പറഞ്ഞു.

പ്രസംഗത്തിലുടനീളം ജയലളിതയുമായുള്ള ബന്ധം ആവര്‍ത്തിച്ച് പറഞ്ഞാണ് പനീര്‍ശെല്‍വത്തിനെതിരെ ശശികല ആഞ്ഞടിച്ചത്.

Top