ശശികലയ്ക്ക് ജയിലില്‍ സുഖവാസം ; പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കാന്‍ രണ്ട് കോടി കോഴ

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ട എഐഎഡിഎംകെ നേതാവ് വികെ ശശികലയ്ക്ക് ജയിലില്‍ സുഖവാസം.

പരപ്പന അഗ്രഹാര ജയിലില്‍ ശശികലയ്ക്ക് ലഭിക്കുന്നത് വിഐപി പരിചരണമാണെന്ന ആരോപണമാവുമായി കര്‍ണാടകയിലെ മുതിര്‍ന്ന ഐപിഎസ് ഓഫീസറാണ് രംഗത്തെത്തിയിരിക്കുന്നത്.

ജയിലില്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്യാനായി പ്രത്യേക അടുക്കളയും സഹായകളായി രണ്ട് തടവുപുള്ളികളെയും സൗകര്യം ചെയ്തു നല്‍കുന്നുണ്ടെന്നാണ് ഐജി രൂപ പറയുന്നത്.

ശശികല ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കാന്‍ രണ്ട് കോടി രൂപ കോഴയായി ജയിലധികൃതര്‍ക്ക് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാത്രമല്ല ഇത്തരം സൗകര്യങ്ങള്‍ മുദ്രപത്ര അഴിമതിയില്‍ ശിക്ഷിക്കപ്പെട്ട അബ്ദുള്‍ കരീമിനും ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്.

25 ജയില്‍പുള്ളികളെ പരിശോധനയക്ക് വിധേയമാക്കിയപ്പോള്‍ 18 പേര്‍ ലഹരി മരുന്ന് ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. ജയില്‍ ഡിജിപി എച്ച് എസ് എന്‍ റാവുവിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

Top