sasikala against governor

ചെന്നൈ: ഗവര്‍ണറുടെ നിലപാട് നിഗൂഢമെന്ന് ശശികല. ഗവര്‍ണര്‍ കാലതാമസം വരുത്തുന്നത് പാര്‍ട്ടിയെ പിളര്‍ത്താനുള്ള ശ്രമമെന്ന് സംശയമുണ്ടെന്നും ശശികല വിമര്‍ശിച്ചു.

എല്ലാം കാത്തിരുന്നു കാണാനാണ് പാര്‍ട്ടി തീരുമാനം. എഐഡിഎംകെ എം.എല്‍.എമാര്‍ സ്വതന്ത്രരാണെന്നും ശശികല വ്യക്തമാക്കി.

തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം കാണാന്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നു രാവിലെ ശശികല ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു.

പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിട്ട് ഏഴ് ദിവസമായെന്നും പുതിയ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനുള്ള ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ഭരണഘടനാപരമായുള്ള തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ വൈകരുതെന്നുമുള്ള കാര്യങ്ങള്‍ ശശികല കത്തില്‍ ഗവര്‍ണറോട്ആവശ്യപ്പെട്ടിട്ടിരുന്നു.

തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ചതു മുതല്‍ മുംബൈയിലായിരുന്ന ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ചെന്നൈയിലെത്തിയപ്പോള്‍ ശശകികല അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും തന്നെ പിന്തുണയ്ക്കുന്ന എംഎല്‍മാര്‍ ഒപ്പിട്ട കത്ത് കൈമാറുകയും ചെയ്തിരുന്നു.

Top