സെഞ്ച്വറി അടിച്ചിട്ടും ടീം തോറ്റ സങ്കടം; വ്യത്യസ്ത പ്രതികരണവുമായി തരൂര്‍

തിരുവനന്തപുരം: വോട്ടെടുപ്പില്‍ കേരളത്തിലെ യുഡിഎഫിനുണ്ടായ മുന്നേറ്റത്തില്‍ രസകരമായ പ്രതികരണവുമായി തിരുവനന്തപുരത്തെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ശശി തരൂര്‍.

മണ്ഡലത്തിലെ തന്റെ മുന്നേറ്റത്തില്‍ സന്തോഷമുണ്ടെന്നറിയിച്ച തരൂര്‍ ദേശീയ തലത്തിലെ ഫലത്തില്‍ നിരാശ പ്രകടിപ്പിച്ചു.

താന്‍ സെഞ്ചുറിയടിച്ചിട്ടും ടീം തോറ്റ സങ്കടമാണ് തനിക്കുള്ളതെന്ന് തരൂര്‍ പറഞ്ഞു. നിലവില്‍ 77230 വോട്ടുകളുടെ വമ്പന്‍ ഭൂരിപക്ഷത്തില്‍ ശശി തരൂരാണ് തിരുവനന്തപുരത്ത് ഒന്നാമത്.

Top