ശശി തരൂര്‍ കോണ്‍ഗ്രസ്സിന്റെ ചരിത്രം വായിക്കണം; മറുപടിയുമായി കെ.പി.സി.സി അധ്യക്ഷന്‍

mullappally

തിരുവനന്തപുരം: കോണ്‍ഗ്രസ് നാഥനില്ലാക്കളരിയായെന്ന ശശി തരൂരിന്റെ പരാമര്‍ശത്തിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍. തരൂര്‍ ഒരിക്കലും അത്തരത്തില്‍ ഒരു അഭിപ്രായം പറയാന്‍ പാടില്ലായിരുന്നുവെന്നും, കോണ്‍ഗ്രസിന് നാഥനില്ലെങ്കില്‍ പിന്നെ ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിനാണ് നാഥനുള്ളത്. കോണ്‍ഗ്രസിനെപ്പോലെ നേതൃസമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി ഏതാണുള്ളത്. അതിനെക്കുറിച്ച് ശശി തരൂരിന് അറിയാത്തതുകൊണ്ടാണെന്നും അദ്ദേഹം കോണ്‍ഗ്രസിന്റെ ചരിത്രം വായിക്കണമെന്നും കെ.പി.സി.സി അധ്യക്ഷന്‍ കൂടിയായ മുല്ലപ്പള്ളി പറഞ്ഞു.

ഡല്‍ഹിയിലുള്ള ശശി തരൂര്‍ ഇങ്ങനെയൊരു അഭിപ്രായം പറയും മുമ്പ് കോണ്‍ഗ്രസ് നേതൃത്വവുമായി സംസാരിക്കേണ്ടതായിരുന്നു. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനായി തുടരണമെന്നാണ് കെപിസിസിയുടെ അഭിപ്രായം. ഇക്കാര്യം അദ്ദേഹത്തോട് നേരിട്ട് അറിയിച്ചിട്ടുണ്ട്. ഒട്ടുമിക്ക പിസിസികളുടെയും അഭിപ്രായം അതുതന്നെയാണ്. അതുകൊണ്ടാണ് രാഹുലിന് പകരക്കാരനെ കണ്ടെത്താന്‍ വൈകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Top