ഡല്‍ഹി കോടതിയില്‍ വിദേശ യാത്രാനുമതി തേടി ശശി തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഡല്‍ഹി കോടതിയില്‍ വിദേശ യാത്രാ അനുമതി തേടി. മൂന്നു വ്യത്യസ്ത രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കാണ് അദ്ദേഹം കോടതിയുടെ അനുമതി തേടിയത്.തരൂരിന്റെ അപേക്ഷ കോടതി നാളെ പരിഗണിക്കും.

ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തിലാണു ഇപ്പോള്‍ ശശി തരൂര്‍.കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.കേസില്‍ തരൂരിനെതിരെ ആത്മഹത്യാപ്രേരണ, ഗാര്‍ ഹികപീഡന കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.2014 ജനുവരി 17നാണ് സുനന്ദ പുഷകര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

Top