എന്‍ഡിഎ എന്നാല്‍ ‘നോ ഡാറ്റ അവയ്‌ലബിള്‍’; ട്രോളുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളുടെ മരണം മുതല്‍ കര്‍ഷക ആത്മഹത്യ വരെയുള്ള വിവിധ വിഷയങ്ങളില്‍ വിവരങ്ങള്‍ ലഭ്യമല്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ മറുപടിയെ പരിഹാസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. എന്‍.ഡി.എ എന്നാല്‍ നോ ഡേറ്റ അവയ്ലബിള്‍ എന്നാണ് പുതിയ നിര്‍വചനമെന്നാണ് തരൂര്‍ പറയുന്നത്.

No #data on migrant workers, no data on farmer suicides, wrong data on fiscal stimulus, dubious data on #Covid deaths, cloudy data on GDP growth — this Government gives a whole new meaning to the term #NDA! pic.twitter.com/SDl0z4Hima
— Shashi Tharoor (@ShashiTharoor) September 22, 2020

‘കുടിയേറ്റ തൊഴിലാളികളെ കുറിച്ച് ഒരു വിവരവുമില്ല, കര്‍ഷക ആത്മഹത്യ സംബന്ധിച്ചും ഒരു വിവരവുമില്ല, ധനസ്ഥിത സംബന്ധിച്ച തെറ്റായ വിവരമാണുള്ളത്, കോവിഡ് മരണങ്ങള്‍ സംബന്ധിച്ച് സംശയാസ്പദമായ വിവരങ്ങളാണ്, ഡിജിപി വളര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ തെളിഞ്ഞ് വരുന്നില്ല. ഈ സര്‍ക്കാര്‍ എന്‍ഡിഎ എന്നതിന് പുതിയ അര്‍ത്ഥം നല്‍കുന്നു’ തരൂര്‍ ട്വീറ്റ് ചെയ്തു.

Top