sasi tharoor – sunanda pushker – delhi police

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂരിന് പങ്കില്ലെന്ന നിഗമനത്തില്‍ ഡല്‍ഹി പൊലീസ് എത്തിയതായി സൂചന. ഉന്നത പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ സിഎന്‍എന്‍ ഐബിഎന്‍ ആണ് ഈ വിവരം പുറത്ത് വിട്ടത്. സുനന്ദ പുഷ്‌കറിന്റെ മൃതശരീരം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ സുധീര്‍ ഗുപ്തയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സുനന്ദ പുഷ്‌കറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ എയിംസ് ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ നിഗമനങ്ങളിലും പൊലീസിന് സംശയമുണ്ട്. സുധീര്‍ ഗുപ്തയ്ക്ക് ശശി തരൂരിനോടുള്ള വ്യക്തിപരമായ അനിഷ്ടം ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പ്രതിഫലിച്ചെന്നാണ് പൊലീസ് കരുതുന്നത്.

സുനന്ദ മരിക്കുമ്പോള്‍ കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂര്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചെന്ന ആരോപണം തെളിയിക്കാന്‍ സുധീര്‍ ഗുപ്തയ്ക്ക് ആയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയതായും ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസ് ഇനി ഈ കേസില്‍ എന്ത് നടപടിയെടുക്കുമെന്നതാണ് അറിയേണ്ടത്.

Top