യുകെയുടെ പുതിയ യാത്രാനിയമം നിന്ദ്യമെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: ഇന്ത്യയുള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ നിന്നു രണ്ടു ഡോസ് കോവിഷീല്‍ഡ് എടുത്തു വരുന്ന യാത്രക്കാരെ ‘വാക്‌സിനേഷന്‍ ചെയ്യാത്തവരായി കണക്കാക്കുമെന്ന യുകെയുടെ നിര്‍ദേശം വിവാദമാകുന്നു. ശശി തരൂര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും യുകെയുടെ നടപടിക്കെതിരെ രംഗത്തെത്തി.

‘ഈ തീരുമാനം കാരണം ലോകത്തിലെ പഴയ ചര്‍ച്ചാ സൊസൈറ്റികളിലൊന്നായ കേംബ്രിജ് യൂണിയനിലെ ചര്‍ച്ചയില്‍ നിന്നു ഞാന്‍ പുറത്തായി. ‘ദ് ബാറ്റില്‍ ഓഫ് ബിലോങിങ്’ എന്ന എന്റെ പുസ്തകത്തിന്റെ യുകെ എഡിഷന്റെ പ്രകാശനവുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച നിശ്ചയിച്ചിരുന്നത്. പൂര്‍ണമായി വാക്‌സിനേറ്റ് ചെയ്ത ഇന്ത്യക്കാരോടു ക്വാറന്റീനില്‍ കഴിയണമെന്നു പറയുന്നതു കുറ്റകരവും നിന്ദ്യവുമാണ്. ബ്രിട്ടന്‍ ഇക്കാര്യം പുനഃപരിശോധിക്കണം’- ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

 

Top