എ.ഐ.സി.സിക്ക് പുതിയ നേതൃത്വം അത്യാവശ്യമെന്ന് ശശി തരൂര്‍

sasi-tharoor

തിരുവനന്തപുരം: എ.ഐ.സി.സിക്ക് പുതിയ നേതൃത്വം വേണമെന്ന് ശശി തരൂര്‍ എം.പി. പുതിയ നേതൃത്വം പാര്‍ട്ടിക്ക് അത്യാവശ്യമാണ്. നേതൃസ്ഥാനം ഒഴിയണമെന്ന് സോണിയ ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഉടന്‍ പുതിയ നേതൃത്വം വേണം. അത് പാര്‍ട്ടിക്ക് പുതിയ ഊര്‍ജം നല്‍കുമെന്നും ശശി തരൂര്‍ പറഞ്ഞു.

സോണിയ ഗാന്ധി മികച്ച നേതാവാണ്. പക്ഷെ സ്ഥിരം അധ്യക്ഷ വേണമെന്ന ആവശ്യം നേതാക്കള്‍ക്ക് ഇടയില്‍ ഉണ്ട്. രാഹുല്‍ ഗാന്ധി ആ സ്ഥാനത്തേക്ക് വരുന്നെങ്കില്‍ ഉടന്‍ അത് വേണം. അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചു വരണമെങ്കില്‍ ഇപ്പോള്‍ തന്നെ കോണ്‍ഗ്രസിലെ മാറ്റങ്ങള്‍ തുടങ്ങണമെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

 

 

Top