എംഎല്‍എമാരെ ചാക്കിട്ടു പിടിക്കുന്നതിന് ജിഎസ്ടി ചുമത്തിക്കൂടെ; പരിഹാസവുമായി ശശി തരൂര്‍

തിരുവനന്തപുരം: ബി.ജെ.പി സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. സര്‍ക്കാര്‍ ഖജനാവിലേക്ക് വരുമാനം കണ്ടെത്താനായി എംഎല്‍മാരെ പണം നല്‍കി ചാക്കിട്ടുപിടിക്കുന്നതിന് ജി.എസ്.ടി ചുമത്തിക്കൂടെ എന്നായിരുന്നു തരൂരിന്റെ പരിഹാസം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തരൂരിന്റെ പരിഹാസം.

രാജ്യത്തെ ഇന്ധന വില വന്‍തോതില്‍ വര്‍ധിപ്പിക്കുന്നതിന് പകരം വരുമാനം കണ്ടെത്താന്‍ ഈ വഴി സ്വീകരിച്ചാല്‍ പോരെയെന്നും അദ്ദേഹം പരിഹസിച്ചു.

‘സര്‍ക്കാര്‍ വരുമാനത്തിനായി വളരെയധികം ആഗ്രഹിക്കുന്നുവെങ്കില്‍, പെട്രോളിനും ഡീസലിനും ലിറ്ററിന് 32 രൂപ നികുതി ചുമത്തുന്നതിന് പകരം എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാനുള്ള തുക ഉയരുന്ന സാഹചര്യത്തില്‍ ഇതിന് ജിഎസ്ടി ചുമത്തി കൂടുതല്‍ പണം കണ്ടെത്തിക്കൂടെ?’ ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Top