മോദിയുടെ ചെവി പിടിച്ച് രാമന്‍; വൈറല്‍ ചിത്രം പങ്കുവെച്ച് ശശി തരൂര്‍

sasi-tharoor

തിരുവനന്തപുരം; അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ ചിത്രം പങ്കുവെച്ച് ശശി തരൂര്‍ എംപി. മോദിയുടെ ചെവിയില്‍ പിടിച്ച് ശ്രീരാമന്‍ സ്‌കൂളില്‍ കൊണ്ടുപോകുന്ന ചിത്രമാണ് തരൂര്‍ അടിക്കുറിപ്പൊന്നും കൂടാതെ പങ്കുവെച്ചിരിക്കുന്നത്.

നേരത്തെ ശ്രീരാമനെ കൈ പിടിച്ച് മോദി അയോധ്യയിലേക്ക് പോകുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ ശശി തരൂര്‍ പരിഹസിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

കര്‍ണാടക ബിജെപി എംപി ശോഭാ കരന്തലജെ പങ്കുവെച്ച മോദിയുടെ ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്ത് കൊണ്ടായിരുന്നു തരൂരിന്റെ വിമര്‍ശനം.

‘അയോധ്യ അതിന്റെ പ്രിയപ്പെട്ട രാജാവിനെ വീട്ടിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങിയിരിക്കുന്നു’എന്നായിരുന്നു ശോഭയുടെ ട്വീറ്റ.് രാമന്റെ കൈപിടിച്ച് നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ചിത്രത്തില്‍. സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഈ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. സ്‌നേഹം പഠിച്ചിട്ടില്ല, ത്യാഗം പഠിച്ചിട്ടില്ല, അനുകമ്പ പഠിച്ചിട്ടില്ല, പ്രണയം പഠിച്ചിട്ടില്ല, രാമനെക്കാള്‍ വലുതാണെന്ന് സ്വയം കാണിക്കുന്നതിലൂടെ നിങ്ങള്‍ ശ്രീരാമ ചരിത മാനസത്തിലെ ഏത് ഭാഗമാണ് പഠിച്ചത് എന്നായിരുന്നു തരൂര്‍ വിമര്‍ശിച്ചത്.

Top