മുളക് സ്‌പ്രേ പ്രയോഗം, ക്രിമിനല്‍ കുറ്റം;കേരളത്തെ കലാപഭൂമിയാക്കുന്നുവെന്ന് തരൂര്‍

sasi-tharoor

ന്യൂഡല്‍ഹി: ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദു അമ്മിണിക്കെതിരെ നടന്ന ആക്രമണത്തെ അപലപിച്ച് ശശി തരൂര്‍ എംപി. ബിന്ദു അമ്മിണിയ്ക്ക് നേരെ നടത്തിയ കുരുമുളക് സ്‌പ്രേ പ്രയോഗം ക്രിമിനല്‍ കുറ്റമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ചിലര്‍ വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനായി ശബരിമലയെ ഉപയോഗിക്കുന്നു. കലാപഭൂമിയാക്കാനാണ് ചില നിക്ഷിപ്ത താത്പര്യക്കാര്‍ ശ്രമിക്കുന്നത്. ശബരിമലയെ അലങ്കോലപ്പെടുത്താന്‍ ആരെയും അനുവദിക്കരുതെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ ബിന്ദുഅമ്മിണിയെ ഇന്ന് രാവിലെ കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ മുളകു പൊടി സ്‌പ്രേ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. തുടര്‍ന്ന് ഇയാളെ പിന്നിലൂടെ ചെന്ന് ബിന്ദു ഇടിക്കുന്നതും കാണാം.

പ്രതിഷേധക്കാരും ബിന്ദു അമ്മിണിയും തമ്മില്‍ രൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായത്. മുളക് പൊടിയെറിഞ്ഞ വ്യക്തിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ബിന്ദുഅമ്മിണിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

Top