തനിക്കുള്ളത് സാധാരണ പ്രവര്‍ത്തകരുടെ പിന്തുണ: ശശി തരൂര്‍

തിരുവനന്തപുരം: അധ്യക്ഷ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, നിലപാട് വ്യക്തമാക്കി വീണ്ടും ശശി തരൂർ. പാർട്ടിക്കകത്തെ മുതിർന്ന നേതാക്കൾ പക്ഷപാതം കാണിക്കുന്നുണ്ടെന്ന് തരൂർ പറഞ്ഞു. താൻ പ്രവർത്തിക്കുന്നതും മത്സരിക്കുന്നതും നേതാക്കൾക്ക് വേണ്ടിയല്ല, കോൺഗ്രസിനാകെ വേണ്ടിയാണ്. സാധാരണക്കാരായ പ്രവർത്തകരാണ് തന്നെ പിന്തുണയ്ക്കുന്നതെന്നും ആ വിശ്വാസത്തെ ചതിക്കില്ലെന്നും ശശി തരൂർ പറഞ്ഞു.

മണ്ഡലം പ്രസിഡന്റുമാരും ബ്ലോക്ക് പ്രസിഡന്റുമാരുമെല്ലാം വർഷങ്ങളായി ഈ പാർട്ടിക്ക് വേണ്ടി ആത്മാർത്ഥതയോടെ പ്രവർത്തിച്ചവരാണ്. വലിയ നേതാക്കളൊന്നും എന്റെയൊപ്പം കാണില്ല. എന്റെ 60 ഒപ്പും നോമിനേഷൻ പത്രികയ്‌ക്കൊപ്പം കൊടുത്തപ്പോൾ അതിലൊന്നും വലിയ ആളുകളുടെ പേരുണ്ടായിരുന്നില്ല,. പക്ഷേ പാർട്ടി പ്രവർത്തകരുടെ ആഗ്രഹങ്ങളെ ഞാൻ മുന്നോട്ടുകൊണ്ടുപോകാനാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. സാധാരണക്കാരാണ് രാജ്യം മുഴുവനും എന്നെ പിന്തുണയ്ക്കുന്നത്. അവര് പറയുന്നത് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറരുതെന്നും പാർട്ടിയിൽ മാറ്റം വേണമെന്നുമാണ്. ആ വിശ്വാസത്തെ ഞാൻ ഒരിക്കലും ചതിക്കില്ല’. ശശി തരൂർ പറഞ്ഞു.

Top