മൗറീസിയോ സറിയെ ചെല്‍സിയുടെ പുതിയ പരിശീലകനായി നിയമിച്ചു

Maurizio-Sarri

ലണ്ടന്‍: മുന്‍ നാപ്പോളി പരിശീലകന്‍ മൗറീസിയോ സറിയെ ചെല്‍സിയുടെ പുതിയ പരിശീലകനായി നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് ചെല്‍സിയുമായി സറിയുടെ കരാര്‍.

2015 മുതല്‍ 2018 വരെ നാപ്പോളിയുടെ പരിശീലകനായിരുന്ന ശേഷമാണ് 59 കാരനായ സറി ചെല്‍സിയിലേക്കെത്തുന്നത്. മുന്‍ പരിശീലകനായിരുന്ന അന്റോണിയോ കോന്റെയെ ചെല്‍സി പുറത്താക്കിയ ഒഴിവിലേക്കാണ് സറിയെ നിയമിച്ചത്.

നാപ്പോളിയിലെത്തുന്നതിന് മുന്‍പ് എംബോളി, സോറെന്റോ ടീമുകളേയും ഇറ്റലിക്കാരനായ സറി പരിശീലിപ്പിച്ചിട്ടുണ്ട്.

Top