വിജയ്‌യുടെ സര്‍ക്കാരിന്റെ ആറാമത്തെ പ്രൊമോ വീഡിയോ പുറത്തിറങ്ങി

വിജയ് ചിത്രം സര്‍ക്കാരിന്റെ പുതിയ പ്രൊമോ വീഡിയോ പുറത്തുവിട്ടു. ലാസ് വെഗാസില്‍ വെച്ച് ഷൂട്ട് ചെയ്ത ഭാഗങ്ങളാണ് വീഡിയോയില്‍ കാണുന്നത്. നവംബര്‍ 6 ദീപാവലി ദിനത്തിലാണ് സര്‍ക്കാര്‍ റിലീസിനെത്തുന്നത്. കലാനിധി മാരന്റെ സണ്‍ പിക്ചേഴ്സാണ് സര്‍ക്കാര്‍ നിര്‍മ്മിക്കുന്നത്.

https://youtu.be/JKXdoQli9g0

എ ആര്‍ മുകദോസ് ആണ് ഈ പൊളിറ്റിക്കല്‍ ചിത്രത്തിന്റെ സംവിധായകന്‍. മള്‍ട്ടി മില്യണയര്‍ ബിസ്സിനസുകാരനായാണ് വിജയ് ചിത്രത്തില്‍ എത്തുന്നത്. വരലക്ഷ്മി ശരത്കുമാര്‍, പാലാ കുറുപ്പയ്യ, രാധാ രവി, ലിവിങ്സ്റ്റണ്‍, യോഗി ബാബു, പ്രേം കുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എ ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്നു. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്. ലോകമെമ്പാടും 3000 സ്‌ക്രീനുകല്‍ലാണ് സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുന്നത്.

Top