വിജയ് ചിത്രം സര്‍ക്കാര്‍ നവംബര്‍ 6 ദീപാവലി ദിനത്തില്‍ റിലീസിനിരിക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിലെ അഞ്ചാമത്തെ പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. കലാനിധി മാരന്റെ സണ്‍ പിക്ചേഴ്സാണ് സര്‍ക്കാര്‍ നിര്‍മ്മിക്കുന്നത്.
https://youtu.be/a2OXNuGPDcE
എ ആര് മുകദോസ് ആണ് ഈ പൊളിറ്റിക്കല്‍ ചിത്രത്തിന്റെ സംവിധായകന്. മള്‍ട്ടി മില്യണയര്‍ ബിസ്സിനസുകാരനായാണ് വിജയ് ചിത്രത്തില്‍ എത്തുന്നത്. വരലക്ഷ്മി ശരത്കുമാര്, പാലാ കുറുപ്പയ്യ, രാധാ രവി, ലിവിങ്സ്റ്റണ്, യോഗി ബാബു, പ്രേം കുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എ ആര് റഹ്മാന് സംഗീതം നിര്‍വഹിക്കുന്നു. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്. ലോകമെമ്പാടും 3000 സ്ക്രീനുകല്ലാണ് സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുന്നത്.