ലൈഫ് മിഷന്‍ പദ്ധതിയില്‍ ഗൂഢാലോചന നടന്നെന്ന് സരിത്തിന്റെ മൊഴി

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നെന്ന് ഉറപ്പിച്ച് സരിത്തിന്റെ മൊഴി. പദ്ധതിയെ കുറിച്ച് സന്ദീപിനോട് പറഞ്ഞത് താനാണെന്ന് സരിത്ത് വിജിലന്‍സിന് മൊഴി നല്‍കി. യൂണിടാക്കിനെ പദ്ധതിയിലേക്ക് കൊണ്ടുവന്നത് സന്ദീപാണ്. ശിവശങ്കറുമായി അടുപ്പമുണ്ടായിരുന്നു. എന്നാല്‍ ലൈഫ് മിഷനില്‍ ശിവശങ്കറിന്റെ പങ്കിനെ കുറിച്ച് അറിയില്ലെന്നും സരിത്ത് വ്യക്തമാക്കി.

എന്‍ഐഎ കോടതിയില്‍ നിന്ന് അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് സരിത്തിനെ പാര്‍പ്പിച്ചിരിക്കുന്ന വിയ്യൂര്‍ ജയിലിലെത്തി വിജിലന്‍സ് സംഘം ചോദ്യം ചെയ്തത്. യൂണിടാക്കിലെ മുന്‍ ജീവനക്കാരന്‍ വഴിയാണ് സന്തോഷ് ഈപ്പനിലേക്ക് സന്ദീപ് എത്തിയതെന്ന് അന്വേഷണ സംഘം നേരത്തേ കണ്ടെത്തിയിരുന്നു.

Top