Saritha’s disclosure; No need to register case against Oommen Chandy and Aryadan: High Court

കൊച്ചി: സോളാര്‍ കമ്മീഷനു മുന്നില്‍ സരിത എസ്.നായര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദിനും എതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

പരാതി നിലനില്‍ക്കുന്നതല്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഉത്തരവ് തിടുക്കത്തിലുള്ളതാണെന്നും വിലയിരുത്തി.

ദ്രുതപരിശോധന നടത്തണമെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. കൈക്കൂലി വാങ്ങിയെന്ന സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതി പരിഗണിക്കവെയായിരുന്നു കോടതി ഉത്തരവ്.

പരാതിക്കാരന്റെ വാദം കേട്ട ഉടനെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. വിജിലന്‍സ് ജഡ്ജി എസ്.എസ്. വാസന്‍ ആണ് ഉത്തരവിട്ടത്.

Top