Saritha submitted digital evidences to solar commission

കൊച്ചി: വിഡീയോ-ഓഡിയോ ദൃശ്യങ്ങളടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് കൈമാറി. ക്ലിഫ് ഹൗസ്, ഗസ്റ്റ് ഹൗസ്, എ.പി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസ് എന്നിവിടങ്ങളിലെ ദൃശ്യങ്ങള്‍ അടങ്ങിയ തെളിവുകളാണ് കമ്മീഷന് കൈമാറിയതെന്ന് സരിത പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുമായി ശ്രീധരന്‍ നായര്‍ക്കൊപ്പം സംസാരിക്കുന്നതിന്റെ വിഡീയോ ദൃശ്യങ്ങളും കൈമാറിയിട്ടുണ്ടെന്ന് സരിത പറഞ്ഞു.

മുഖ്യമന്ത്രിയെ സോളാര്‍ക്കേസുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളാണ് കൈമാറിയതെന്നും, സോളാര്‍ക്കേസുമായി ബന്ധപ്പെട്ട് പ്രേചരിക്കുന്ന ചില നേതാക്കളുമായുള്ള ലൈംഗീകദൃശ്യങ്ങളും കൈമാറിയ തെളിവില്‍പ്പെടുമെന്നും എന്നാല്‍ തന്റെ സ്വകാര്യതയെ ബാധിക്കുമെന്നതിനാല്‍ അത് പുറത്തുവിടില്ലെന്നും സരിത പറഞ്ഞു.

ഡല്‍ഹിയില്‍ വച്ചും, കൊച്ചി മറൈന്‍ ഡ്രൈവില്‍ വച്ചും മുന്‍കേന്ദ്രമന്ത്രിയും ഇപ്പോള്‍ എം.പിയുമായ ഒരു നേതാവ് തന്നെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങളും ഇന്ന് കൈമാറിയിട്ടുണ്ട്. മന്ത്രി എ.പി അനില്‍കുമാറിന്റെ പി.എ ആണ് അന്ന് തന്നെ കേന്ദ്രമന്ത്രിയുടെ അടുത്തേക്ക് വിളിച്ചു വരുത്തിയത്.

ഇതോടൊപ്പം ടെലഫോണ്‍ രേഖകളും, ഇമെയില്‍ സന്ദേശങ്ങളും സോളാര്‍കമ്മീഷന് കൈമാറിയിട്ടുണ്ടെന്നും സരിത പറഞ്ഞു.

Top