സരിത എസ് നായര്‍ അമേഠിയില്‍ തിങ്കളാഴ്ച്ച ജനവിധി തേടും ; ചിഹ്‌നം പച്ചമുളക്

അമേഠി: സോളാര്‍ കേസില്‍ പ്രതിയായിരുന്ന സരിത എസ് നായര്‍ തിങ്കളാഴ്ച്ച ലോക്‌സഭയിലേക്ക് ജനവിധി തേടും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ സ്വതന്ത്രയായി പച്ചമുളക് ചിഹ്നത്തിലാണ് സരിത മത്സരിക്കുന്നത്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തതിലുള്ള പ്രതിഷേധമായാണ് മത്സരിക്കുന്നത് എന്ന് സരിത നായര്‍ നേരത്തെ അറിയിച്ചിരുന്നു.

നേരത്തെ, രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും, ഹൈബി ഈഡന്‍ മത്സരിക്കുന്ന എറണാകുളം ലോക്സഭാ മണ്ഡലത്തിലും സരിയ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാതിരുന്നതോടെ പത്രിക തള്ളുകയായിരുന്നു.

Top