Saritha S Nair-Special branch

ആലുവ: സോളാര്‍ വിവാദത്തിലെ നായിക സരിതാ നായരും കൂട്ടാളികളും സ്‌പെഷല്‍ ബ്രാഞ്ച് നിരീക്ഷണത്തില്‍. ലൈംഗികാരോപണങ്ങളുടെ തെളിവുകള്‍ അടങ്ങിയ പെന്‍ ഡ്രൈവ് അടക്കം കമ്മീഷന് കൈമാറിയ സാഹചര്യത്തിലാണ് നിരീക്ഷണം കര്‍ശനമാക്കിയത്.

ആലുവ ചെമ്പകശേരി ടെമ്പിള്‍ റോഡിലെ പെരിയാര്‍ റെസിഡന്‍സി അപ്പാര്‍ട്ട്‌മെന്റിലെ 6 എഫിലാണ് സരിതയുടെ താമസം.കമ്മീഷന് മുന്നിലും കോടതിയിലും ഹാജരാകുമ്പോള്‍ സരിതയോടൊപ്പം സ്ഥിരമായി കൂടെ വരുന്നവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

എറണാകുളത്തെ ക്വട്ടേഷന്‍ സംഘങ്ങളിലെ ചിലര്‍ സരിതയുടെ സഹായത്തിനുണ്ടെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. സോളാര്‍ കേസുമായി സര്‍ക്കാരിനെതിരെ സധൈര്യം മുന്നോട്ട് പോകുന്ന സരിതയുടെ പിന്നിലെ ശക്തികളെ കണണ്ടത്താനാണ് പോലീസിന്റെ ശ്രമം.

സരിതയ്ക്കും സംഘങ്ങള്‍ക്കും താമസസൗകര്യവും മറ്റും ഒരുക്കിക്കൊടുക്കുന്നവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. അതേസമയം താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലെ മറ്റു താമസക്കാര്‍ കര്‍ശന നിബന്ധനകളാണു സരിതയ്ക്ക് മുന്നില്‍ വച്ചിട്ടുള്ളത്. സരിതയും അമ്മയുമടങ്ങിയ കുടുംബമല്ലാതെ മറ്റാരും ഫ്‌ളാറ്റില്‍ താമസിക്കരുതെന്നാണ് പ്രധാന നിബന്ധന. ഇതിനെ തുടര്‍ന്നു ബന്ധുവെന്നു പറയുന്ന ആളടക്കം മറ്റുള്ളവര്‍ പുറത്താണു താമസിക്കുന്നത്.

Top