Saritha S Nair – Solar Commission – solar case

കൊച്ചി: സോളാര്‍ കമ്മീഷന് മുന്‍പില്‍ സരിത എസ് നായര്‍ ഡിജിറ്റല്‍ തെളിവുകള്‍ കൈമാറി. ഉമ്മന്‍ചാണ്ടിയില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നും പല അഴിമതി ഇടപാടിനും ഉമ്മന്‍ചാണ്ടി തന്നെ ഉപയോഗിച്ചുവെന്നും സരിത എസ് നായര്‍ വെളിപ്പെടുത്തി.

ആര്യാടനും വിഷ്ണുനാഥിനും ഹൈബിക്കും എതിരെയും സരിത എസ് നായര്‍ ആഞ്ഞടിച്ചു. കേരളം താങ്ങാത്ത കാര്യങ്ങള്‍ മറ്റന്നാള്‍ കമ്മീഷന് മുമ്പാകെ പറയുമെന്ന് സരിത എസ് നായര്‍ വെളിപ്പെടുത്തി.

ഉമ്മന്‍ചാണ്ടിക്കെതിരായ തെളിവുകള്‍ അടങ്ങിയ രണ്ടു പെന്‍ഡ്രൈവും ഫോണ്‍സന്ദേശങ്ങളുടെ ഒരു സിഡിയുമാണ് സരിത കമ്മീഷനു മുന്‍പില്‍ കൈമാറിയത്. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുളള തെളിവുകളാണ് കൈമാറിയതെന്നും മേയ് 13 ന് കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്നും കുടൂതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും സരിത എസ് നായര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ അത്രയും തൊലിക്കട്ടിയില്ലെങ്കിലുംമാനസികമായി തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്നും സരിത എസ് നായര്‍ പറഞ്ഞു.

Top