saritha s nair; letter submmit solar commision

കൊച്ചി: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്.നായര്‍ എഴുതിയെന്ന് പറയപ്പെടുന്ന കത്ത് ഹാജരാക്കണമെന്ന് ഇതേക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.

കത്ത് പ്രാധാന്യമുള്ളതല്ലെന്ന സരിതയുടെ അഭിഭാഷകന്റെ വാദം കമ്മിഷന്‍ തള്ളി. അടുത്ത തവണ സരിത കോടതിയില്‍ ഹാജരാവുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

അതേസമയം, കമ്മിഷന്റെ പദവിയെ ചെറുതായി കാണുന്നവര്‍ ദു:ഖിക്കേണ്ടി വരുമെന്ന് കമ്മിഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്രിസ് ശിവരാജന്‍ പറഞ്ഞു. ഈ മാസം 18ലെ സിറ്റിംഗില്‍ കേസുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുടേയും അഭിഭാഷകര്‍ ഹാജരാവണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.

അതിനിടെ കേസിലെ മറ്രൊരു പ്രതി ടെനി ജോപ്പന്‍ ഇന്ന് കമ്മിഷന് മുന്പാകെ ഹാജരായില്ല. തൊണ്ട വേദനയാണെന്നും അതിനാല്‍ സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി ജോപ്പന്‍ അവധി അപേക്ഷ നല്‍കുകയായിരുന്നു.

Top