Saritha S Nair-Aryadan Muhammed

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്.നായര്‍ തനിക്കു നേരെ ഉന്നയിച്ച ആരോപണങ്ങള്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് തള്ളി. സരിത തന്നോട് പല കാര്യങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, താന്‍ അവര്‍ക്കു വേണ്ടി ഒന്നും ചെയ്തു കൊടുത്തിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അനെര്‍ട്ടിന്റെ പേരിലല്ല ഒരു പദ്ധതിയുടെ പേരിലും സരിതയ്ക്ക് സഹായം നല്‍കിയിട്ടില്ല. സരിതയില്‍ നിന്ന് നിന്ന് പണം വാങ്ങിയിട്ടുമില്ല. സരിതയുടെ ആരോപണങ്ങള്‍ ആരും വിശ്വസിക്കാന്‍ പോകുന്നില്ലെന്നും ആര്യാടന്‍ പറഞ്ഞു.

Top