സരിതയില്‍ നിന്ന് വീണ്ടും മൊഴിയെടുക്കും, അട്ടിമറിനീക്കം നടത്തിയവര്‍ക്കെതിരെയും നടപടി

കൊച്ചി:സോളാര്‍കേസുമായി ബന്ധപ്പെട്ട സരിതാ എസ്.നായരുടെ ലൈംഗികപീഡന പരാതിയില്‍ വീണ്ടും മൊഴി രേഖപ്പെടുത്താനാണ് നിലവില്‍ അന്വേഷണ ചുമതലയേറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം. സരിതയെ നേരില്‍ കണ്ട് മൊഴി രേഖപ്പെടുത്താനാണ് സംഘത്തിന്റെ ആലോചന. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രസഹമന്ത്രിയും നിലവില്‍ എംപിയുമായ കെസി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ സരിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.

നിലവിലെ പരാതിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെയും വരും ദിവസങ്ങളില്‍ പോലീസ് കേസെടുത്തേക്കും. തിരുവന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇരുവര്‍ക്കും എതിരെയുള്ള കേസില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ഉമ്മന്‍ചാണ്ടിക്ക് എതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനും കെ.സി.വേണുഗോപാലിനെതിരെ ബലാത്സംഗത്തിനുമാണ് കേസ് എടുത്തിരിക്കുന്നത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, മുഖ്യമന്ത്രി പിണറായി വിജയന് സരിത നേരിട്ട് കൈമാറിയ പരാതി എന്നിവയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം നടപടി സ്വീകരിച്ചത്. കേസുമായി മുന്നോട്ട് പോകുന്നതിന് തടസ്സമില്ലെന്ന നിയമോപദേശമാണ് നടപടികള്‍ വേഗത്തിലാക്കാന്‍ പുതിയ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചത്.

so main

സോളാര്‍ അന്വേഷണ കമ്മീഷന് മുന്‍പാകെ ഹാജരായും സരിത ഉമ്മന്‍ചാണ്ടിക്കും കെസി വേണുഗോപാലിനും എതിരെ മൊഴി നല്‍കിയിരുന്നു. കമ്മീഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയ അന്വേഷണ റിപ്പോര്‍ട്ടിലും ഇരുവര്‍ക്കും എതിരെയുള്ള പരാമര്‍ശങ്ങള്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ സരിത നല്‍കിയ ബലാത്സംഗ പരാതിയില്‍ പരാമര്‍ശിച്ച എല്ലാവര്‍ക്കും എതിരെ കേസെടുക്കാനാവില്ലെന്നായിരുന്നു അന്നത്തെ അന്വേഷണ സംഘ തലവനായ ഐജി ദിനേന്ദ്ര കശ്യപിന്റെ നിലപാട്. എന്നാല്‍ പ്രത്യേകം കേസെടുക്കുന്നതില്‍ നിയമപ്രശ്‌നം ഇല്ലെന്ന് വിദഗ്ധര്‍ ചുണ്ടിക്കാട്ടി. ഇതിനെ തുടര്‍ന്നാണ് ഓരോരുത്തര്‍ക്കുമെതിരെ സരിതാ നായര്‍ നല്‍കിയ പരാതികളില്‍ കേസെടുക്കാനുള്ള തീരുമാനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത്.

അതിനിടെ ലൈംഗിക പീഡന പരാതിക്ക് പുറമേ കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയെന്ന പരാതിയില്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, തമ്പാനൂര്‍ എന്നിവര്‍ക്കെതിരെയും നിലവില്‍ കേസ് എറ്റെടുത്തിരിക്കുന്ന സംഘം നടപടി സ്വീകരിച്ചേക്കും. അതേസമയം, കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ പ്രതിരോധം തീര്‍ക്കാനാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനം.

saritha.jpg.image.784.410

എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയും കെസി വേണുഗോപാലും കോടതിയെ സമീപിക്കാനാണ് തീരുമാനം. നേതാക്കള്‍ക്കെതിരായ നിലപാട് രാഷ്ട്രീയപ്രേരിതമാണെന്നാണ് കോണ്‍ഗ്രസ്സ് നിലപാട്. ശബരിമല വിവാദങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമെന്നാണ് പ്രധാന ആരോപണം. ശബരിമല പ്രശ്‌നത്തില്‍ വിളിച്ച നയ വിശദീകരണ യോഗങ്ങളില്‍ ലൈംഗിക പീഡന വിവാദങ്ങള്‍ സംബന്ധിച്ച വിശദീകരണവും നേതാക്കള്‍ക്ക് നല്‍കേണ്ടി വരും.

Top