saritha – rape case-re enquiry

തിരുവനന്തപുരം:മുന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പീഡിപ്പിച്ചെന്ന സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ പരാതിയില്‍ പുനരന്വേഷണം.

ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. 2014-ല്‍ സരിത നല്‍കിയ പരാതി മുന്‍ സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു.

താന്‍ നല്‍കിയ പരാതിയില്‍ നടപടിയായില്ലെന്നു ചൂണ്ടിക്കാട്ടി സരിത മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കിയിരുന്നു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ വച്ച് പീഡിപ്പിച്ചെന്നും മറ്റുള്ള മന്ത്രിമാര്‍ വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചിട്ടുണ്ടെന്നുമാണ് പരാതി.

മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നു പരാതിയില്‍ പറയുന്നുണ്ട്.

എന്നാല്‍, സരിത കള്ളം പറയുകയാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി.സിദ്ധിഖ് വാര്‍ത്തയോടു പ്രതികരിച്ചത്.

അടിക്കടി പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറഞ്ഞ് കള്ളം പറയുന്ന സരിതയെ വിശ്വാസമില്ലെന്നും അവര്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ താല്‍പര്യമില്ലെന്നും സിദ്ധിഖ് പറഞ്ഞു.

എന്നാല്‍, അന്നു താന്‍ കള്ളം പറഞ്ഞത് ഉമ്മന്‍ചാണ്ടിയുടെ അധികാരക്കസേര സംരക്ഷിക്കാനായിരുന്നെന്നു സരിത പറഞ്ഞു. ഇതിന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സമീപിച്ചിരുന്നതായും സരിത പറഞ്ഞു.

കേസ് ഒതുക്കിത്തീര്‍ക്കാന്‍ ബെന്നി ബഹന്നാനും തമ്പാനൂര്‍ രവിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടതിന്റെ ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു.

സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സമീപിച്ച തന്നെ അന്നത്തെ യുഡിഎഫ് മന്ത്രിമാര്‍ പീഡിപ്പിച്ചെന്നായിരുന്നു സരിതയുടെ പരാതി.

അതേ സമയം,പുനരന്വേഷണത്തില്‍ തനിക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി സരിത പ്രതികരിച്ചു.

Top