saritha nair-t siddique-solar commission

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായരെ തനിക്ക് നേരിട്ട് പരിചയമില്ലെന്ന് കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി ടി.സിദ്ദിഖ്.

കൊച്ചിയില്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മിഷന്‍ മുന്‍പാകെയാണ് ടി. സിദ്ദിഖ് ഇക്കാര്യം മൊഴി നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മറ്റു മന്ത്രിമാര്‍ ഹൈബി ഈഡന്‍ എം.എല്‍.എ തുടങ്ങിയവരുമായി സരിത ബന്ധപ്പെട്ടിരുന്നോ എന്ന് തനിക്കറിയില്ല. അവരുമായി ഫോണില്‍ വിളിച്ചതായി ഓര്‍ക്കുന്നില്ലെന്നും സിദ്ദിഖ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ടെന്നി ജോപ്പനുമായി വ്യക്തിബന്ധമില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.

സിദ്ദിഖുമായി കൂടിക്കാഴ്ച നടത്തിയതായി സരിത മുന്‍പ് സോളാര്‍ കമ്മിഷനില്‍മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് സിദ്ദിഖിനോട് ഹാജരായി മൊഴി നല്‍കാന്‍ സോളാര്‍ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ശിവരാജന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

Top