തട്ടിപ്പുകേസില്‍ സരിതാ നായര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവും പതിനായിരം രൂപ പിഴയും

തിരുവനന്തപുരം : കാറ്റാടി യന്ത്രം സാമ്പത്തിക തട്ടിപ്പുകേസില്‍ സരിതാ നായര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവും പതിനായിരം രൂപ പിഴയും ശിക്ഷ. കോയമ്പത്തൂര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. സരിതയുടെ മാനേജര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്കു കൂടി ശിക്ഷ വിധിച്ചിട്ടുണ്ട്.

കാറ്റാടിയന്ത്രം സ്ഥാപിച്ചുനല്‍കാമെന്ന് വാഗ്ദാനം നല്‍കി കോയമ്പത്തൂര്‍ സ്വദേശിയായ വ്യാപാരി ത്യാഗരാജനില്‍ നിന്നും 26 ലക്ഷം തട്ടിയെടുത്ത കേസിലാണ് കോടതി വിധി. കേസില്‍ പ്രതികളായ ബിജു രാധാകൃഷ്ണന്‍, ആര്‍.സി രവി എന്നിവര്‍ കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ഇവര്‍ക്കും മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി ആന്റ് മാനേജ്മെന്റ് സര്‍വ്വീസസ് എന്ന പേരില്‍ സരിത നായര്‍ എക്സിക്യൂട്ടീവ് ഡയറക്ടറും ബിജു രാധാകൃഷ്ണന്‍ മാനേജിംഗ് ഡയറക്ടറും ആര്‍ പി രവി ഡയറക്ടറുമായി തുടങ്ങിയ കമ്പനിയില്‍ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാമെന്ന് പറഞ്ഞ് 26 ലക്ഷം തന്റെ കയ്യില്‍ നിന്ന് തട്ടിച്ചെന്നായിരുന്നു ത്യാഗരാജന്റെ ഹര്‍ജി.

Top