ആരുടെയും കളിപ്പാവയല്ല, ഗണേഷ് കുമാറുമായി വ്യക്തിപരമായ ബന്ധമെന്ന് പരാതിക്കാരി

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ സി മനോജ് കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ നിഷേധിച്ച് പരാതിക്കാരി . യുഡിഎഫ് നേതാക്കള്‍ക്കെതിരെ മൊഴി കൊടുക്കരുതെന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നു. മനോജ് കുമാര്‍ കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ആളാണ്. താന്‍ ആരുടെയും കളിപ്പാവയല്ല. ഗണേഷ് കുമാറുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നെന്നും പരാതിക്കാരി പറഞ്ഞു.

മനോജ് കുമാറിന്റെ ഫോണ്‍ വിളികള്‍ പരിശോധിക്കണം. തെളിവ് പുറത്തുവിടാന്‍ താന്‍ ഫെനി ബാലകൃഷ്ണനെ വെല്ലുവിളിക്കുന്നു. എല്ലാം അന്വേഷിക്കട്ടെയെന്നും പരാതിക്കാരി പറഞ്ഞു.

ശരണ്യ മനോജ് എന്നറിയപ്പെടുന്ന മനോജ് കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ ശരിവച്ചിരുന്നു. സത്യം പുറത്തു വന്നതില്‍ സന്തോഷമെന്ന് ഫെനി ബാലകൃഷ്ണന്‍ പ്രതികരിച്ചു. പരാതിക്കാരിയുടെ മുന്‍ അഭിഭാഷകനാണ് ഫെനി ബാലകൃഷ്ണന്‍.

Top