സരിത നായരെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റി

കാസര്‍കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന സരിത എസ് നായരെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ വനിതാ ബ്ലോക്കിലേക്ക് മാറ്റി. 14 ദിവസത്തെ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നതിനായാണ് മാറ്റിയത്. കണ്ണൂര്‍ വനിതാ ജയിലില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ ഇവരുടെ ഫലം നെഗറ്റീവായിരുന്നു

കോഴിക്കോട്ടെ വ്യാപാരിയില്‍ നിന്ന് പണം തട്ടിയ കേസിലായിരുന്നു സരിത റിമാന്‍ഡിലായത്. പിന്നാലെ നെയ്യാറ്റിന്‍കര തൊഴില്‍ തട്ടിപ്പ് കേസിലും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

 

Top