വിജിലന്‍സ് സംഘമാണ് സരിത്തിനെ കൊണ്ടുപോയത്

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി പി.എസ് സരിത്തിനെ പാലക്കാട്ടെ ഫ്ലാറ്റില്‍ നിന്ന് കൊണ്ടുപോയത് വിജിലന്‍സ് സംഘമാണെന്ന് പൊലീസ്. പാലക്കാട് വിജിലന്‍സ് സംഘമാണ് സരിത്തിനെ കൊണ്ടുപോയത്. സ്വപ്‌നാ സുരേഷാണ് സരിത്തിനെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ചത്. സരിത്തിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയെന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലാണ് സ്വപ്‌നാ സുരേഷ് പറഞ്ഞത്.

താന്‍ മാധ്യമങ്ങളെ കണ്ട ശേഷമാണ് സംഭവമെന്ന് സ്വപ്‌നാ സുരേഷ് പറഞ്ഞു. കാറില്‍ എത്തിയ സംഘമാണ് സരിത്തിനെ പിടിച്ചുകൊണ്ടുപോയതെന്നും പൊലീസല്ലെന്നും സ്വപ്‌ന വ്യക്തമാക്കിയിരുന്നു.

Top