സരിത്തിനെയും, ശിവശങ്കരനെയും, സ്വപ്നയെയും ഒരുമിച്ച് ചോദ്യം ചെയ്യും

കൊച്ചി : ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. കസ്റ്റംസ് ആണ് ചോദ്യം ചെയ്യുന്നത്. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു.

സ്വപ്‌ന അടക്കമുള്ള പ്രതികള്‍ക്ക് കൈക്കൂലിയായ നാലര കോടി ഡോളര്‍ നല്‍കിയ വിവരം സന്തോഷ് ഈപ്പന്‍ കസ്റ്റംസിനെ അറിയിച്ചു. കേസില്‍ ഇനിയും കൂടുതല്‍ ഉന്നതരെ ചോദ്യം ചെയ്യാനും സാധ്യതയുണ്ടെന്ന് വിവരം.

Top