സ്വര്‍ണക്കടത്ത് കേസ്; കോടതിയോട് രഹസ്യമായി സംസാരിക്കാനുണ്ടെന്ന് സ്വപ്‌നയും സരിത്തും

കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കോടതിയോട് സ്വകാര്യമായി സംസാരിക്കാന്‍ ഉണ്ടെന്ന് പ്രതികളായ സ്വപ്ന സുരേഷും സരിത്തും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിക്ക് മുന്നില്‍ ഹാജരാക്കുമ്പോള്‍ ചുറ്റും പൊലീസുകാരായതിനാല്‍ ഒന്നും സംസാരിക്കാനാകുന്നില്ല എന്നാണ് സ്വപ്നയും സരിത്തും പറഞ്ഞത്. കോടതിയോട് സ്വകാര്യമായി സംസാരിക്കാന്‍ അവസരം ഉണ്ടാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

അഭിഭാഷകന്‍ വഴി വിവരം കൈമാറാനായിരുന്നു കോടതി നിര്‍ദ്ദേശം. ഇരുവര്‍ക്കും അഭിഭാഷകര്‍ വഴി കാര്യങ്ങള്‍ എഴുതി നല്‍കാനുള്ള അവസരവും നല്‍കിയിട്ടുണ്ട്. അഭിഭാഷകരെ കാണാന്‍ പ്രതികള്‍ക്ക് കോടതി സമയം അനുവദിക്കുകയും ചെയ്തു.

Top