വിമര്‍ശനങ്ങളെ ഭയമില്ലെന്ന് സാരി; തന്റെ വിഷയം മത്സര ഫലങ്ങളെന്നും ചെല്‍സി പരിശീലകന്‍

ചെല്‍സി ആരാധകര്‍ തനിക്ക് എതിരെ ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ ഭയമില്ലെന്ന് പരിശീലകന്‍ സാരി. ചാന്റ്‌സുകളെയും അവരുടെ വിമര്‍ശനങ്ങളെയും ഭയമില്ലെന്നും സാരി വ്യക്തമാക്കി. ഇന്നലെ എഫ് എ കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് പരാജയപ്പെട്ട് ചെല്‍സി പുറത്തായിരുന്നു. ഈ മത്സരത്തിന് ശേഷമായിരുന്നു സാരി ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്. ആരാധകരെ കാര്യമാക്കുന്നില്ലെന്നും മത്സര ഫലങ്ങളാണ് തന്റെ പ്രശ്‌നമെന്നും സാരി പറഞ്ഞു.

വളരെ മോശമായ ഫോമിലാണ് ചെല്‍സി ഇപ്പോള്‍ ഉള്ളത്. കളിക്കാരുടെ പൂര്‍ണ്ണ പിന്തുണ തനിക്ക് ഉണ്ടെന്നാണ് കരുതുന്നത്. പക്ഷെ അതില്‍ ഉറപ്പില്ല. സാരി പറഞ്ഞു. തന്റെ ജോലി പോകുമോ എന്ന ഭയം തനിക്ക് ഇല്ല എന്നും, പണ്ട് ഇറ്റലിയില്‍ രണ്ടാം ഡിവിഷനില്‍ ജോലി ചെയ്യുമ്പോള്‍ ആയിരുന്നു അങ്ങനെയുള്ള ഭയമെന്നും സാരി പറഞ്ഞു.

Top