ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്വപ്നതുല്യമായ തുടക്കവുമായി സര്‍ഫറാസ് ഖാന്

രാജ്‌കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്വപ്നതുല്യമായ തുടക്കമാണ് സര്‍ഫറാസ് ഖാന് ലഭിച്ചത്. അരങ്ങേറ്റ മത്സരത്തിലെ രണ്ട് ഇന്നിംഗ്‌സിലും താരം അര്‍ദ്ധ സെഞ്ച്വറി നേടി. സ്പിന്‍ ബൗളിംഗിനെ അനായാസം നേരിട്ടതാണ് സര്‍ഫറാസിന് വേഗത്തില്‍ റണ്‍സെടുക്കാന്‍ സാധിച്ചത്. ഇതിന് പിന്നില്‍ 15 വര്‍ഷത്തോളം നീണ്ട കഠിനാദ്ധ്വാനമാണ്. ദിവസവും പിതാവ് നൗഷാദ് ഖാന് കീഴില്‍ 500ഓളം പന്തുകള്‍ സര്‍ഫ്രാസ് നേരിടുമായിരുന്നു.

രാജ്‌കോട്ട് ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സുകളിലും സര്‍ഫറാസ് അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 66 പന്തില്‍ താരം 62 റണ്‍സ് നേടി. ഒമ്പത് ഫോറും ഒരു സിക്‌സും സഹിതമാണ് താരത്തിന്റെ പ്രകടനം. രണ്ടാം ഇന്നിംഗ്‌സില്‍ 72 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 68 റണ്‍സെടുക്കാനും സര്‍ഫറാസിന് സാധിച്ചു.

കൊവിഡ് മഹാമാരിക്കാലത്ത് 1600 കിലോമീറ്റര്‍ സര്‍ഫറാസ് കാറില്‍ സഞ്ചരിച്ചിരുന്നു. മുംബൈ, കാണ്‍പൂര്‍, മീററ്റ്, ഡെറാഡൂണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സര്‍ഫറാസ് ക്രിക്കറ്റ് കളിക്കാനെത്തി. ഓഫ് സ്പിന്നിനും ലെഗ് സ്പിന്നിനും ഒരുപോലെ പ്രാധാന്യം കൊടുത്തു. ഭുവന്വേശര്‍ കുമാര്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ഗൗതം ഗംഭീര്‍ തുടങ്ങിയ താരങ്ങളുടെ പരിശീലകരെ സമീപിച്ചു. ഇവര്‍ക്ക് കീഴില്‍ സ്പിന്‍ കളിക്കാന്‍ പരിശീലനം നേടുകയും ചെയ്തു.

Top