സിനിമാ- രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഒന്നടങ്കം ഏറ്റെടുത്ത്‌ ‘സാരി ട്വിറ്റര്‍’

ബോട്ടില്‍ ക്യാപ് ചലഞ്ചിനു തൊട്ടു പിന്നാലെയെത്തിയ സാരി ട്വിറ്ററാണിപ്പോള്‍ താരം. സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ‘സാരി ട്വിറ്റര്‍’ സിനിമാ- രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു.

ജൂലൈ 15 മുതലാണ് സാരി ട്വിറ്റര്‍ ഹാഷ്ടാഗ് പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. തങ്ങള്‍ക്ക് പ്രിയപ്പെട്ട സാരി ധരിച്ചുള്ള ചിത്രം പങ്കുവയ്ക്കുകയാണ് ചലഞ്ചില്‍ ചെയ്യേണ്ടത്.

പ്രിയ മാലിക്, മീരാ ചോപ്ര, യാമി ഗൗതം തുടങ്ങിയ മുന്‍നിര സിനിമാ താരങ്ങള്‍ക്കു പിന്നാലെ പ്രിയങ്കാ ഗാന്ധിയടക്കം ചലഞ്ച് ഏറ്റെടുത്തു കഴിഞ്ഞു. ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി, നഗ്മ, ബിജെപി നേതാവ് നൂപുര്‍ ശര്‍മ എന്നിവരും സാരി ട്വിറ്ററില്‍ പങ്കാളികളായി.

Top